ബാർ‍ കോഴ ആരോപണത്തിൽ‍ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി ഡിജിപിക്ക് കത്ത് നൽ‍കി


ബാർ‍ കോഴ ആരോപണത്തിൽ‍ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്ക് കത്ത് നൽ‍കി. ഇത് സംബന്ധിച്ച് പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. മദ്യനയം രൂപീകരിക്കുന്നതിന് മുമ്പാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ‍ പ്രചരിക്കുന്നത്. ഇതിന് പിന്നിൽ‍ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു. 

മദ്യനയത്തിന്‍റെ പേരിൽ‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബാർ‍ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖ സർ‍ക്കാർ‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തിൽ‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മദ്യനയത്തിന്‍റെ പ്രാരംഭ ചർ‍ച്ച പോലുമായിട്ടില്ല. ഈ സാഹചര്യത്തിൽ‍ ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവണത സർ‍ക്കാർ‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

article-image

ിംനവമവ

You might also like

  • Lulu Exchange
  • Straight Forward

Most Viewed