സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നതിന് പിന്നിൽ 25 കോടി രൂപയുടെ വമ്പന്‍ അഴിമതിയെന്ന് കെ.സുധാകരൻ
സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നതിന് പിന്നിൽ 25 കോടി രൂപയുടെ വമ്പന്‍ അഴിമതിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. 900 ബാറുകളിൽനിന്ന് 2.5 ലക്ഷം രൂപ വച്ചാണ് പിരിക്കുന്നതെന്ന് സുധാകരന്‍ പ്രതികരിച്ചു. ഐടി പാർക്കുകളിൽ മദ്യം വിൽക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് സർക്കാർ നീക്കം. തെഞ്ഞെടുപ്പിനു മുന്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നു. കുടിശികയാണ് ഇപ്പോൾ പിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്ക്കു പിന്നിൽ. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തിൽ മുക്കി. ബാറുകൾ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ ഇടതുപക്ഷത്തിന്‍റെ വലിയ പ്രക്ഷോഭം ഉണ്ടായത്. അന്ന് കെ.എം.മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
sdfsf