തദ്ദേശ വാർഡ് വിഭജനം; ഓർഡിനന്‍സിന് പകരം ബിൽ കൊണ്ടുവരാന്‍ തീരുമാനം
തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓർഡിനന്‍സിന് പകരം ബിൽ കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം. ജൂണ്‍ പത്ത് മുതൽ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവർണറോട് ശിപാർശ ചെയ്യും. ഈ സമ്മേളന കാലയളവിൽ തന്നെ ബിൽ സഭയിൽ അവതരിപ്പിച്ച് പാസാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓർഡിനന്‍സ് ഗവർണർ മടക്കിയ പശ്ചാത്തലത്തിലാണ് നീക്കം. വാർഡ് പുനർവിഭജനം സംബന്ധിച്ച് പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് നേരത്തേ ഓർഡിനന്‍സ് ഇറക്കിയത്.
ഗവർണർ അത് മടക്കിയതോടെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഗവർണർ ചീഫ് ഇലക്ടറൽ ഓഫിസർക്ക് ഓർഡിനന്‍സ് അയയ്ക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിക്ക് ശേഷം വീണ്ടും ഓർഡിനന്‍സ് ഗവർണർക്ക് എത്തണം. ഇതോടെ സാങ്കേതികമായി ഓർഡിനന്‍സിൽ തീരുമാനം വൈകും. ഈ സാഹചര്യത്തിൽ ജൂണ്‍ 10 മുതൽ വിളിച്ചുചേർക്കാന്‍ ഉദ്ദേശിക്കുന്ന നിയമസഭ സമ്മേളനവും നീണ്ടുപോകും. ഇതെല്ലാം കണക്കിലെടുത്താണ് പകരം ബിൽ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
െംമംെമ