കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ കനക്കും


സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ശനിയാഴ്ച വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നു. വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തിപ്രാപിച്ചു വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. തീവ്രമഴ കണക്കിലെടുത്ത് രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിൽ ഓറഞ്ച് അലർ‌ട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

article-image

cxvxcv

You might also like

Most Viewed