പയ്യന്നൂർ പെരുമ്പയിൽ വൻ കവർച്ച; 80 പവൻ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു
കണ്ണൂർ പയ്യന്നൂർ പെരുമ്പയിൽ വൻ കവർച്ച. 80 പവൻ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പെരുമ്പ ജുമാ മസ്ജിദിന് പിറകുവശം താമസിക്കുന്ന പ്രവാസിയായ സി.എച്ച്. റഫീക്കിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവർച്ച നടന്നത്. മുൻഭാഗത്തെ വാതിൽ കത്തിവാൾ ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് കൊണ്ടുപോയത്.
രാത്രിയിൽ വീട്ടിൽ രണ്ട് പെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ പരിയാരത്ത് ഹോസ്പിറ്റലിൽ ആയിരുന്നു. ഇവർ ഉറങ്ങുമ്പോഴാണ് സംഭവം. അലമാരയിൽ സൂക്ഷിച്ച സാധനങ്ങൾ പുറത്തെത്തിച്ച് പണവും സ്വർണവും എടുത്ത ശേഷം ബാക്കി രേഖകളും മറ്റും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
jfjhfh