കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെ.പി.എ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാനിയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. പ്രവാസിശ്രീ യൂണിറ്റ് സമ്മേളനം, പൊതു സമ്മേളനം എന്ന രണ്ടു സെഷനായിട്ടായിരുന്നു വനിതാ സമ്മേളനം നടന്നത്. ആദ്യ സെഷനിൽ പ്രവാസിശ്രീയുടെ 10 യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണവും, യൂണിറ്റ് പുനഃസംഘടനയും നടന്നു.  കോ ഓർഡിനേറ്റർ മനോജ് ജമാൽ സ്വാഗതവും, നവാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.  ജനറൽ സെക്രട്ടറി ജഗത് കൃഷ്‌ണകുമാർ,  വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന പൊതു സമ്മേളനം കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു‌. ഡബ്ലിയു. എം. എഫ്. ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥികളായി കെ.പി.എ രക്ഷാധികാരി ബിജു മലയിൽ, ഡബ്ലിയു. എം.സി. വൈ. പ്രസിഡൻ്റ് കാത്തു സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു. പ്രദീപ അനിൽ അദ്ധ്യക്ഷയായ യോഗത്തിനു റസീല മുഹമ്മദ് സ്വാഗതവും, ജ്യോതി പ്രമോദ് നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെയും സൃഷ്ടി കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. 

article-image

zszcd

You might also like

Most Viewed