കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി അറസ്റ്റിൽ


കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി രാഹുൽ‍ പോലീസ് പിടിയിൽ‍. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. നേരത്തെ, കൊല്ലം സ്വദേശി അരുണ്‍ പ്രസാദിനെ തട്ടിക്കൊണ്ടുപോയി റെയിൽ‍വേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മർ‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തകേസിൽ‍ മൂന്നുപേർ‍ അറസ്റ്റിലായിരുന്നു. കൃഷ്ണപുരം സ്വദേശികളായ അമൽ‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്ന സംഭവങ്ങളുടെ തുടക്കം. സിവിൽ‍ ഡ്രസിലെത്തിയ പോലീസുകാർ‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന യുവാവിനെ ചോദ്യം ചെയ്തു. 

പോലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും ഇവരെ ആക്രമിച്ചു. സംഘർ‍ഷത്തിനിടെ ഗുണ്ടാ നേതാവിന്‍റെ നഷ്ടപ്പെട്ട ഫോണ്‍ അരുണ്‍ പ്രസാദ് പോലീസിൽ‍ ഏൽ‍പ്പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മർ‍ദിക്കുകയായിരുന്നു. കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയിലുള്ള റെയിൽ‍വേ ക്രോസിൽ‍ വച്ച് അരുണിനെ പ്രതികൾ ക്രൂരമായി മർ‍ദിക്കുകയായിരുന്നു. അരുണിനെ പ്രതികൾ‍ വടിവാൾ‍ ഉൾ‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ‍ പുറത്ത് വന്നിരുന്നു. പാറക്കൽൽ കൊണ്ട് അരുണിന്‍റെ കൈയിലും കാലിലും ഇടിക്കുന്നത് രാഹുൽ‍ ആണ്. മർ‍ദനത്തിൽ‍ യുവാവിന്‍റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾ‍വിശക്തി നഷ്ടമായി.

article-image

sdsgdsg

You might also like

Most Viewed