എട്ടാം ക്ലാസ് വിദ്യാർഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
എട്ടാം ക്ലാസ് വിദ്യാർഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കിഴക്കേകരയിൽ തായത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്‍റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
നൃത്തപരിശീലനത്തിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
ssdfsdf