പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ ആൾ പിടിയിൽ
അടൂരിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ ആൾ പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പറക്കോടുള്ള ബാറിന് മുന്നിൽവച്ചാണ് ഞായറാഴ്ച വൈകിട്ടോടെ ഇയാൾ പാമ്പുമായി അഭ്യാസം നടത്തിയത്. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷം വനംവകുപ്പിനെ വിവരം അറിയിച്ചു. ഇതോടെ വനംവകുപ്പ് സ്ഥലത്തെത്തി ദീപുവിനെയും പാമ്പിനെയും കസ്റ്റഡിയിലെടുത്തു. ബാറിന് സമീപമുള്ള തോട്ടിൽനിന്നാണ് ഇയാൾക്ക് പെരുമ്പാമ്പിനെ കിട്ടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
േ്ിേി