ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റിൽ


ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍(31) ആണ് അറസ്റ്റിലായത്. മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവര്‍ സിറില്‍ ചന്ദ്രനില്‍ നിന്ന് പണം ഓണ്‍ലൈനായി വാങ്ങിയിരുന്നു. എന്നാല്‍ പണം ഓഹരിയില്‍ നിക്ഷേപിച്ചില്ല. അതേ തുടര്‍ന്നാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് സിറില്‍ ചന്ദ്രന് മനസ്സിലായത്. സിറിലിന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം ആറുപേര്‍ പിന്‍വലിച്ച നാല് ലക്ഷം രൂപ അറസ്റ്റിലായ ഫര്‍ഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതില്‍ രണ്ട് ലക്ഷം രൂപ അവര്‍ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

article-image

xcvdfdffddf

You might also like

Most Viewed