പന്തീരങ്കാവ് പീഡനം; രാജ്യം വിട്ടെന്ന് രാഹുല്‍


താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ് നടത്തിയത് താനാണ്. പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നത് പ്രകോപനത്തിന് കാരണമായതായും രാഹുല്‍ അറിയിച്ചു. പ്രശ്‌നങ്ങളെ വഷളാക്കാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്. തന്റെ ഭാര്യയെ പൊതു ഇടങ്ങളില്‍ അവഹേളിക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഭാര്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പ്രശ്‌നങ്ങള്‍ കൈവിട്ടുപോയി. തല്ലിയതിന് താന്‍ അവളോട് മാപ്പ് ചോദിച്ചു. ലഹരി മരുന്ന് ഉപയോഗിക്കാറില്ല. തന്നെ പരിശോധനയ്ക്ക് വിധേയമാക്കണം. ഭാര്യയുടെ ഫോണില്‍ കാണാന്‍ പാടില്ലാത്തത് എല്ലാം കണ്ടു. അമ്മക്കും സഹോദരിക്കും പങ്കുമില്ലെന്നും രാഹുല്‍ പറഞ്ഞു. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്.

രാഹുല്‍ രാജ്യം വിട്ട സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം. ക്രിമിനല്‍ നടപടിക്രമം 164 അനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് ഉടന്‍ നല്‍കും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാവും അപേക്ഷ നല്‍കുക. പറവൂരിലെത്തി രേഖപ്പെടുത്തിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും. പ്രതി രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ചും കുടുംബാംഗങ്ങളില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. രാഹുലിന്റെ പാസ്പോര്‍ട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പ്രതിയെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ സഹായം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

article-image

dxdfsadfsdsdsde

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed