വയനാട്ടിൽ കർഷകരുടെ 800ലധികം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞു


വയനാട് പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. 800ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞത്. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് വാഴ കൃഷി ചെയ്തത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകൾ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്. 

മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്. കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

adsds

You might also like

Most Viewed