തൃശൂരിൽ ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ
തൃശൂരിൽ ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിൽ മോചിതനായ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60ഓളം പേർ പങ്കെടുത്തു. പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 2020 മുതൽ വിയൂർ സെന്റർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി. തൃശ്ശൂർ കുറ്റൂരിലെ വീടിനെ സമീപത്തെ കോൽപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി.
ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്. ജയിലിൽ കഴിയുന്നതിനിടെയാണ് അച്ഛൻ ലഭിച്ചതെന്നും മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്ന് ഗുണ്ടാ നേതാവ് വാർത്താമാധ്യമങ്ങളോട് പറഞ്ഞു.
േ്ിേി