ഒരു സീറ്റ് സിപിഐയ്ക്ക് അവകാശപ്പെട്ടത്; രാജ്യസഭാ സീറ്റ് വിവാദത്തിൽ ബിനോയ് വിശ്വം
രാജ്യസഭാ സീറ്റ് വിവാദത്തിൽ മറുപടിയുമായി സിപിഐ. ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് ലഭിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പറയേണ്ട സമയത്ത് പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സീറ്റ് സംബന്ധിച്ച് വിവാദത്തിനും ബഹളം വയ്ക്കാനും തങ്ങളില്ല. ഓരോന്ന് പറഞ്ഞ് തർക്കങ്ങൾ ഉണ്ടാക്കാൻ സിപിഐ ഇല്ല. സീറ്റ് സംബന്ധിച്ച കാര്യം പറയാനുള്ള സ്ഥലം എൽഡിഎഫ് യോഗങ്ങളാണ്. അതാണ് എൽഡിഎഫിന്റെ സംസ്കാരം. അതേപ്പറ്റി വലിയ ബഹളം വച്ച് വിവാദം ഉണ്ടാക്കാൻ തങ്ങളില്ല. എൽഡിഎഫിനകത്ത് ഒരു രീതിയുണ്ട്. രാഷ്ട്രീയ സഖ്യമാണ് എൽഡിഎഫ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
dfrgfghfgfggb