മലയാള സിനിമയുടെ വളര്‍ച്ചയില്‍പ്രവാസി സമൂഹം വലിയ പങ്ക് വഹിക്കുന്നുവെന്ന് പൃഥ്വിരാജ്


മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹം വലിയ പങ്ക് വഹിക്കുന്നതായി നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജിന്റെ വാക്കുകള്‍.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ക്ക് പ്രവാസ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിര്‍മാണ രംഗത്ത് ഉള്‍പ്പെടെ പ്രവാസ ലോകത്തു നിന്നും മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കായി ശരിയായ സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. മലയാള സിനിമാ വ്യവസായ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം. പ്രവാസി മലയാളി പ്രേക്ഷകര്‍ സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

ബേസില്‍ ജോസഫ്, നിഖില വിമല്‍, തിരക്കഥാകൃത്ത് ദീപു പ്രദീപ്, നിര്‍മാതാവ് മുകേഷ് ആര്‍ മേത്ത തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ വിപിന്‍ ദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയവരാണ് ഗുരുവായൂര്‍ അമ്പലനടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതിയ ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്നറാണ്. മെയ് 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. 974 ഇവന്റ്സിന്റെ നേതൃത്വത്തില്‍ ലുലു ബര്‍വ മദീനത്നയില്‍ നടത്തിയ പ്രമോഷന്റെ മുന്നോടിയായാണ് വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളെത്തിയത്. 974 ഇവന്റ്സ് മാനേജിംഗ് ഡയറക്ടര്‍ റാസല്‍, റഊഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

article-image

dsdfdsfdsdsds

You might also like

Most Viewed