കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കണ്ണൂരിൽ ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി സഹോദരി പുത്രൻ
കണ്ണൂരിൽ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തിയത് സഹോദരി പുത്രൻ ആണ്.
തങ്കച്ചൻ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഷൈൻമോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
fxdfsdfsdfs