സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം ജയം
സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനമാണ് വിജയം. ഫലം ഡിജിലോക്കറിലും cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്നുമറിയാം. കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ധനയുണ്ട്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്പെൺകുട്ടികളാണ് പരീക്ഷയിൽ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചത്. ബോർഡ് പരീക്ഷയിൽ 2.04 ശതമാനം പോയന്റോടെ ആൺകുട്ടികളെ പിന്തള്ളി പെൺകുട്ടികൾ 94.75 ശതമാനം വിജയം നേടി. 92.71 ആണ് ആൺകുട്ടികളുടെ വിജയശതമാനം.
ഡൽഹി മേഖലയിൽ 94.35 ശതമാനം പേർ വിജയിച്ചു. തിരുവനന്തപുരത്ത് 99.75 ശതമാനവും വിജയവാഡയിൽ 99.60 ശതമാനവും ചെന്നൈയിൽ 99.30 ശതമാനവും ബംഗളൂരുവിൽ 99.26 ശതമാനവുമാണ് അജ്മീറിൽ 97.10 ശതമാനവുമാണ് വിജയം. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാർ വിജയശതമാനം കൂടുതലാണ്. പരീക്ഷയെഴുതിയ 24,000 ത്തിലേറെ വിദ്യാർഥികൾ 95ശതമാനത്തിലേറെ മാർക്ക് നേടി. ഒന്നര ലക്ഷം വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ.
adsdsdsdsadsds