പൊന്നാനിയില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു
പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാലുപേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.
acdsfdfsdfs