ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി
ജോലിക്ക് പോയ പോലീസുകാരനെ അഞ്ച് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. തൃശൂർ ആളൂർ സ്റ്റേഷനിലെ സീനിയർ സിപിഒ സലേഷിനെയാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ ഇദ്ദേഹം പിന്നീട് മടങ്ങിവന്നില്ല.
സലേഷിന്‍റേതെന്ന് കരുതുന്ന ബൈക്ക് ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ചാലക്കുടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോലിസംബന്ധമായ സമ്മർദമാകാം സലേഷ് മാറി നിൽക്കാന്‍ കാരണമെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
dfsfd