കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് കസ്റ്റഡിയിലുളളത്. കൊലപാതകം നടത്തിയ മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുള്ള നാലു പേർ പിടിയിലായിരുന്നു. ഹരിലാൽ, കിരൺ കൃഷ്ണൻ, കിരൺ, അനീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യ പ്രതികളെ സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത പ്രതികളാണ് നേരത്തെ അറസ്റ്റിലായത്. പിടിയിലായ ഹരിലാലിന് കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുള്ളതായി പോലീസ് പറയുന്നു. അഖിലിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം ഓടിച്ച ആളാണ് അനീഷ്.
മുൻപ് നടന്ന ഒരു കൊലക്കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് കിരൺ കൃഷ്ണൻ. കേസിലെ മുഖ്യ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച വ്യക്തയാണ് പിടിയിലായ കിരൺ. ഇയാൾ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. പ്രതികൾക്ക് മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പശ്ചാത്തലമുള്ളതായി പോലീസ് വ്യക്തമാക്കി. അഖിലുമായി ബാറിൽവച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ സംഘം അഖിലിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
dsfdsf