മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം മതി, സുധാകരന്‍റെ വേണ്ടെന്ന് എ കെ ബാലൻ
മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രതികരണവുമായി എ കെ ബാലൻ. സ്വകാര്യ യാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സംശയിക്കുന്നതെന്നിതെന്ന് എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രി ഒന്ന് വിശ്രമിക്കട്ടെ. ഇലക്ഷനുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്‌തത്. ഒന്നേകാൽ ലക്ഷം ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
വിദേശത്തേക്ക് പോകാൻ ഇപ്പോൾ വലിയ ചെലവില്ലെന്നും കെ സുധാകരന് എ കെ ബാലൻ മറുപടി നൽകി. മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.
AADSADSADSDFSDFSDFS