ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അരളിപ്പൂ നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളിപ്പൂ പൂർണ്ണമായി ഒഴിവാക്കിയത്. അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ ഉപയോഗിക്കുന്നതിൽ നിന്നാണ് അരളി ഒഴിവാക്കിയത് . പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം.
അരളിപ്പൂവിന്റെ ഉപയോഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കും. വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
grsdfrdfdfg