കാരക്കോണം മെഡിക്കൽ കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബിഷപ് ധർമ്മരാജ് റസാലം രണ്ടാം പ്രതി


കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം രണ്ടാം പ്രതിയാണ്. കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, മുൻ സഭാ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്. സോമർവെൽ മെമ്മോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.

മെഡിക്കൽ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടന്നത്. ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡും നടത്തിയിരുന്നു. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.

article-image

m,mnbmnbnbhn

You might also like

Most Viewed