പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു


സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്.

1990ൽ പുറത്തിറങ്ങിയ വ്യൂഹം ആണ് ആദ്യമായി സംവിധാനം നിർവഹിച്ചത്. എട്ടു ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തു. സണ്ണി ഡിയോൾ നായകനായ സോർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ സംവിധാന അരങ്ങേറ്റം. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സഹോദരനാണ്.

article-image

ോ്േിേ്ി

You might also like

Most Viewed