കണ്ണൂരിൽ കാണാതായ 15കാരി പുഴയിൽ മരിച്ച നിലയിൽ


ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂർ ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി ദുർഗയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയിൽ നിന്നാണ് 15കാരിയുടെ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂർ ഉളിക്കൽ അറബിക്കുളം സ്വദേശി 15 വയസുകാരി ദുർഗയെ വീട്ടിൽ നിന്നും കാണാതാവുന്നത്. നടുവിലെ പുരയിൽ രതീഷ് - സിന്ധു ദമ്പതികളുടെ മകളാണ് പത്താം തരം വിദ്യാർഥിയായ ദുർഗ. ഇന്ന് ഉച്ചയോടെയാണ് ഇരിട്ടി ബാരാപ്പുഴയിൽ നിന്ന് മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തു.

വീട്ടിൽ നിന്ന് അകലെയുള്ള ഇരിട്ടി ബാരാപ്പുഴയിൽ മൃതദേഹം എത്തിയതിൽ ഉൾപ്പെടെ ദുരൂഹതയുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. മരിച്ച വിദ്യാർഥിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കാണാതായ ദിവസത്തെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

article-image

adsadsadsadsads

You might also like

Most Viewed