സിദ്ധാർത്ഥന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് CBI


വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സിബിഐ. തൂങ്ങിമരിച്ചു എന്നതിൽ സിബിഐ വിദഗ്ധ അഭിപ്രായം തേടി. സിദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജൻറെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചു.

അതേസമയം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നു. സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദിച്ചു. സിദ്ധാർത്ഥന് അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

article-image

azaaszfgfgxdfgdfg

You might also like

Most Viewed