വിദേശയാത്ര എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി ഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബംഗാളിലോ ത്രിപുരയിലോ പോലും എന്തുകൊണ്ടാണ് പിണറായി വിജയന്‍ പ്രചാരണത്തിന് ഇറങ്ങാത്തത്? ബിജെപിയെ പേടിച്ചിട്ടാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയെന്നും സതീശന്‍ പറഞ്ഞു.
DSDSDSDSDSDSDS