സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഇല്ലെന്ന സൂചന നൽകി കെ.സുരേന്ദ്രൻ
സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഇല്ലെന്ന സൂചന നൽകി പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ഇന്നലെ ചേർന്ന സംസ്ഥാന ഭാരവാഹിയോഗത്തിലാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ടീം തന്നെ തുടരുമെന്ന് പ്രകാശ് ജാവഡേക്കറും ഭാരവാഹി യോഗത്തിൽ അറിയിച്ചതായാണ് വിവരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് ബിജെപി ഔദ്യോഗികമായി കടന്നു. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ യോഗത്തിൽ നിർദേശം നൽകി. സാധ്യതയുള്ള നിയമസഭ സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഇതുമായി ബന്ധപ്പെട്ട നിർദേശം യോഗത്തിൽ മുന്നോട്ടുവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 18% ത്തിലധികം വോട്ട് ഷെയറാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചേക്കും.