ഇപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാകില്ല, ശോഭയും സുധാകരനും പറയുന്നത് പച്ചക്കള്ളം: ടി ജി നന്ദകുമാര്‍
![ഇപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാകില്ല, ശോഭയും സുധാകരനും പറയുന്നത് പച്ചക്കള്ളം: ടി ജി നന്ദകുമാര്‍ ഇപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാകില്ല, ശോഭയും സുധാകരനും പറയുന്നത് പച്ചക്കള്ളം: ടി ജി നന്ദകുമാര്‍](https://www.4pmnewsonline.com/admin/post/upload/A_bRWrSOLvBH_2024-04-30_1714462870resized_pic.jpg)
ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. ഇ പി ജയരാജനെ ശോഭാ സുരേന്ദ്രന്‍ കണ്ടിട്ടില്ലെന്നും ശോഭ തട്ടിപ്പുകാരിയാണെന്നും വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഇന്ന് പറഞ്ഞു. ശോഭാ സുരേന്ദ്രനും കെ സുധാകരനും എതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ഇ പി ജയരാജനെ പ്രകാശ് ജാവഡേക്കര്‍ കണ്ടതില്‍ ശോഭാ സുരേന്ദ്രന് യാതൊരു റോളുമില്ലെന്ന് ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘താന്‍ പറഞ്ഞ കാര്യങ്ങളും പ്രതികരണങ്ങളുമെല്ലാം ഇ.പിയോട് ചോദിച്ചിട്ടാണ്. തന്റെ കൂടെ ജാവഡേക്കര്‍ ഉണ്ടെന്ന് ഇ.പിക്ക് അറിയില്ലായിരുന്നു. ഇ.പിയുടെ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയെ കുറിച്ച് ജാവഡേക്കര്‍ പറഞ്ഞു. പരാതിയില്‍ തുടര്‍ നടപടിയെടുക്കാനാണ് ഇ പി മറുപടി നല്‍കിയത്. താനുമായുള്ള ഇപിയുടെ ബന്ധം അവസാനിപ്പിക്കാന്‍ പറ്റില്ല. ഇവര്‍ക്ക് ചില സാഹചര്യങ്ങളില്‍ തന്നെ ആവശ്യമുണ്ട്’. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ഇ പി ജയരാജന്‍. ശോഭാ സുരേന്ദ്രന്‍, ടി ജി നന്ദകുമാര്‍, കെ സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഫ് കണ്‍വീനര്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാനൊരുങ്ങുന്നത്. ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
dzvcvxcvxcvx