കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ
ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. മൂന്നു പുരുഷൻമാരും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. കാസർഗോഡ് ഭീമനടി സ്വദേശികളായ ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പദ്മകുമാർ (59), ചിറ്റാരിക്കാൽ മണ്ഡപം ചൂരിക്കാട്ട് സി. സുധാകരൻ (52), സുധാകരന്‍റെ ഭാര്യ കരിവള്ളൂർ സ്വദേശിനി അജിത (35), അജിതയുടെ അച്ഛൻ കൊഴുമ്മൽ പുത്തൂരിലെ കാനത്തിൽ കൃഷ്ണൻ (65), അജിതയുടെ അജിത്തിന്റെ മകൻ ആകാശ് കെ.എൻ (ഒമ്പത്) എന്നിവരാണ് മരിച്ചവർ. തിങ്കളാഴ്ച രാത്രി 10 ഓടെ ചെറുകുന്ന് പുന്നച്ചേരിപെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പദ്‌മകുമാറാണ് കാർ ഓടിച്ചിരുന്നത്. കണ്ണൂർ ഭാഗത്തേക്ക് ഗ്യാസ് സിലിൻഡർ കയറ്റി പോകുകയായിരുന്ന ലോറിയിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. സുധാകരൻ്റെ മകൻ സൗരവിനെ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിന് ചേർക്കാൻ കോഴിക്കോട്ട് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
aa