കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ചാണ് ആര്യ രാജേന്ദ്രൻ പരാതിനൽകിയത്.
കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. ബസ് തടഞ്ഞുനിർത്തി നടുറോഡിൽ ഡ്രൈവറുമായി തർക്കിക്കുന്ന ആര്യാ രാജേന്ദ്രൻ്റെയും സംഘത്തിൻ്റെയും വിഡിയോ പുറത്തുവന്നിരുന്നു. മേയറുടെ പരാതിയിൽ ഡ്രൈവറെ അവിടെവച്ച് കസ്റ്റിയിലെടുക്കുകയും സ്ത്രീകളോട് മോശമായി പെരുമാറിയതിന് കേസെടുത്ത ശേഷം ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചില്ലെന്നാണ് ഡ്രൈവർ യദു പറയുന്നത്. മേയറും എംഎൽഎയും ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസിലെ യാത്രക്കാരെ എംഎൽഎ ഇറക്കിവിട്ടു. സൈഡ് കൊടുക്കാത്തതിന്റെ തർക്കമല്ല, അശ്ലീല ആംഗ്യം കാണിച്ചതുകൊണ്ടാണ് ഡ്രൈവർക്കെതിരെ പരസ്യമായി പ്രതികരിച്ചതെന്നാണ് മേയറുടെ വിശദീകരണം.
erwerwerwewew