പൊന്നാനി കൾച്ചറൽ ഫൗണ്ടേഷൻ ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു. മെയ് 10ന് വൈകീട്ട് നാല് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ കലാകാരന്മാരുടെ ഗാനമേള, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസികൽ ഡാൻസ്, എകാംഗ നാടകം, മിമിക്രി മോണാക്ട്, വിവിധ തരം മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കലാവേദി കൺവീനർ നസീർ കാഞ്ഞിരമുക്ക് അറിയിച്ചു.
ഇതുമായി ബന്ധപ്പെടാൻ താല്പര്യമുള്ളവർ 3845 3466 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ റംഷാദ് റഹ്മാൻ അറിയിച്ചു.
hjhjjhjhj