വോട്ട് ചെയ്യാൻ വസ്ത്രം നൽകി: ബിജെപി പ്രവർത്തകനെതിരെ കേസ്; കെട്ടുകണക്കിന് തുണിത്തരങ്ങൾ കണ്ടെത്തി
വോട്ട് ചെയ്യാൻ വസ്ത്രം നൽകിയെന്നതിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രഘുലാലിൻ്റ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.
തിരുവമ്പാടി മണ്ഡലത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് വസ്ത്രം വീട്ടിൽ സൂക്ഷിച്ചതെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം. നേരത്തേ വയനാട് മണ്ഡലത്തിൽ നിന്ന് വലിയ തോതിൽ ഭക്ഷണ കിറ്റ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം ഉയർന്നിരുന്നു.
asasasasasw