അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന ഹരിപ്പാട് സ്വദേശി അറസ്റ്റില്‍


ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്.

ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കത്തി എടുത്തു നെഞ്ചിൽ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

article-image

CDXDSDSDS

You might also like

Most Viewed