തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി


ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല, അതെന്റെ ജോലിയല്ല. ഞങ്ങൾ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങൾ അപമര്യാദയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ 2 കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ, 5 മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ. വന്നത് MP-യാവാൻ. കേന്ദ്ര മന്ത്രിയാവണമെന്നില്ല. 20 എം.പിമാരിൽ ആർക്കെങ്കിലും BPL കാർഡിന്റെ സുതാര്യതയിൽ ഇടപെടാൻ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.

article-image

dsdsdsdsdsdsds

You might also like

Most Viewed