തൃശൂരിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന് കെ മുരളീധരൻ


ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ചില ബൂത്തുകളിൽ പോളിംഗ് വൈകിപ്പിക്കാൻ ശ്രമം നടന്നു. യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടില്ല. തൃശൂരിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു. കള്ളവോട്ടിന് ബിജെപി പ്രവർത്തകർ കൂട്ട് നിന്നു. തൃശൂരിൽ ക്രോസ് വോട്ടിംഗ് നടന്നു. ബിജെപി കേരളത്തിൽ വട്ടപൂജ്യമാകുമെന്ന് 101 ശതമാനം ഉറപ്പെന്ന് കെ മുരളീധരൻ പറഞ്ഞു.

കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി, തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ. പത്മജ വേണുഗോപാലിനെതിരെയും കെ മുരളീധരന്‍റെ വിമര്‍ശനം. പത്മജ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ പത്മജയ്ക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

article-image

asasasads

You might also like

Most Viewed