നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
asdsdsds