ടര്‍ബോ ലുക്കില്‍ സ്‌റ്റൈലിഷായി വോട്ടുചെയ്യാനെത്തി മമ്മൂട്ടി
പതിവുതെറ്റിക്കാതെ ഇത്തവണയും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പൊന്നുരുന്നിയില്‍ വോട്ടുചെയ്യാനെത്തി. ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റില പൊന്നുരുന്നിയിലെ ബൂത്തിലാണ് മമ്മൂട്ടിയെത്തിയത്. വോട്ടുചെയ്‌തെത്തുന്ന താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് ബൂത്തിന് പുറത്ത കാത്തുനിന്നത്. ഉദ്യോഗസ്ഥരുമായി കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈനും മമ്മൂട്ടിയോട് ബൂത്ത് പരിസരത്തുവച്ച് സംസാരിച്ചു.
മുണ്ടും ഒലിവ് ഗ്രീന്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ടര്‍ബോ ലുക്കിലാണ് മമ്മൂട്ടി പോളിംഗ് ബൂത്തിലെത്തിയത്. സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്‌തെത്തിയ മമ്മൂട്ടി അഞ്ച് മിനിറ്റ് സമയം മാത്രമാണ് ബൂത്തില്‍ ചെലവഴിച്ചത്. വോട്ടിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ മമ്മൂട്ടി തയാറായില്ല.
asdfdsdsds