പൊന്നാനിയിൽ പല ബൂത്തുകളിലും വേഗതയില്ല; പരാതിയുമായി മുസ്ലിം ലീഗ്
പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ. ആളുകൾ മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം പ്രതികരിച്ചു. വോട്ടിങ് മെഷീൻ തകരാറിലാവുന്നതും ചില ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് വോട്ടിങ് സ്ലോ ആവാൻ കാരണം. അടിയന്തര നടപടി ആവശ്യപ്പെട്ട് കളക്ടടെ സമീപിച്ചു എന്നും അദ്ദേഹം പറഞ്ഞു.
cxzczdx