ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് തന്നെ കിട്ടും; പി.സി ജോർജ്
പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി.സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു.
dgrrgdfgdfgdfg