സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍


സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി- സിപിഐഎം ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മാസപ്പടി, സ്വര്‍ണക്കടത്ത് എന്നിവയില്‍ ഉള്‍പ്പെടെ ഗുണം കിട്ടിയത് പിണറായിയ്ക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷം ഇനി സിപിഐഎമ്മിനെ വിശ്വസിക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും തൃശൂര്‍ സീറ്റ് കൊടുത്താല്‍ ലാവ്‌ലിന്‍ കേസ് ഒഴിവാക്കുമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം.

article-image

XZXZXZXZ

You might also like

Most Viewed