ഇ.പി. ജയരാൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നതായി ശോഭ സുരേന്ദ്രൻ


എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ജയരാജൻ തന്നെയാണ് ചർച്ചകൾ നടത്തിയത്. ഇ.പിയുടെ മകന്‍റെ നന്പറിൽനിന്നാണ് ആദ്യം ബന്ധപ്പെട്ടതെന്നും ശോഭ പറഞ്ഞു. ജയരാജൻ ബിജെപിയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് സന്ദേശവും ശോഭ ഹാജരാക്കി. ഇ.പി എന്തുകൊണ്ടാണ് ബിജെപിയിൽ ചേരാതെ പിൻമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനറിയാമെന്നും ശോഭ പറഞ്ഞു.  ഭീഷണി മൂലമാണ് ജയരാജൻ പിൻമാറിയത്. ജയരാജനറിയാം ചില്ലറ ഭീഷണിയല്ല ഉള്ളതെന്ന്. സ്വന്തം പ്രസ്താനത്തിനകത്ത് ഉള്ളവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിയില്ലാത്ത കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോട്ടം നടത്തിയത്.  ഇ.പിയും ഭാര്യയും ജീവിച്ചിരിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

അതേസമയം ഇ.പി. ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വെളിപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗള്‍ഫില്‍വച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു സുധാകരന്‍റെ ആരോപണം. രാജീവ് ചന്ദ്രശേഖറുമായും ഇ.പി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചര്‍ച്ച നടത്തിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണ്. കോടിയേരി ബാലകൃഷ്ണനു ശേഷം താന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്‍റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇ.പി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ ബിജെപിയില്‍ പോകാന്‍ ശ്രമിച്ചത് സുധാകരനാണെന്ന് ഇ.പി തിരിച്ചടിച്ചു. സുധാകരന്‍ ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തിരിച്ചയച്ചത്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മറ്റു ചിലരും ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ഇ.പി പറഞ്ഞു. 

ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കും സുധാകരന്‍ ശ്രമിച്ചിട്ടുണ്ട്. സുധാകരന്‍ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്. താന്‍ ആര്‍എസ്എസുക്കാര്‍ക്കെതിരേ പോരാടി വന്ന നേതാവാണ്. അവര്‍ തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്. തനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. താന്‍ അവസാനം ദുബായില്‍ പോയത് മന്ത്രിയായിരുന്നപ്പോഴാണ്. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

article-image

asdff

You might also like

Most Viewed