ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ.സുധാകരന്‍
ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരന്‍. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗള്‍ഫില്‍വച്ച് ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറുമായും ഇ.പി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചര്‍ച്ച നടത്തിയത്. എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് ശേഷം താന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്‍റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇപി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
sdfsdf