നടന്നത് ബോധപൂര്‍വമായ ആക്രമണം, തിരക്കുണ്ടാക്കി മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കണ്ണില്‍ കുത്തി; കൃഷ്ണകുമാര്‍


ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് എതിരെ ഉണ്ടായത് ബോധപൂര്‍വ്വമായ അക്രമണമെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ . തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചത്. ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും തിക്കും തിരക്കും ഉണ്ടാകേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കോര്‍ണിയയില്‍ മുറിവുണ്ടായെന്ന് ഡോക്ടേഴ്‌സ് അറിയിച്ചെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. പ്രചരണത്തിനിടയില്‍ ഇന്നലെയാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്ക് പറ്റിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടമാര്‍ നിര്‍ദേശിച്ചത്.

കുണ്ടറയില്‍ പ്രചാരണം നടന്നപ്പോള്‍ താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇതിന് പിന്നാലെയാണ് ബോധപൂര്‍വമായ ആക്രമണം നടന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തൃശൂര്‍ പൂര വിവാദം പരാമര്‍ശിച്ചാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചത്. ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും പൂരവുമായി ബന്ധപ്പെട്ട് നടന്നെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും പ്രസംഗിക്കുമ്പോള്‍ പറഞ്ഞു.

അപ്രതീക്ഷിതമായി കണ്ണില്‍ പരുക്കേറ്റപ്പോള്‍ ഉടനടി കണ്ണ് വേദനിയ്ക്കുകയും കണ്ണ് തുറക്കാനാകാതെ വരികയും ചെയ്തുവെന്നും ആരുടെയോ കൈ അബദ്ധത്തില്‍ കൊണ്ടെന്നാണ് കരുതിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

article-image

adsadsadsadsads

You might also like

Most Viewed