സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെകെ ശൈലജ
തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. നിപ വൈറസ് വന്നിട്ട് താന്‍ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ‘സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റര്‍ എന്നാണ് താന്‍ പറഞ്ഞത്. തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ക്ക് തന്നെയറിയാം’, കെ കെ ശൈലജ പറഞ്ഞു. അന്ന് താന്‍ തൊണ്ടയിടറി സംസാരിച്ചതല്ലെന്നും പൊടി അലര്‍ജിയായത് കൊണ്ട് തൊണ്ട പ്രശ്‌നമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ആരുമായും പാര്‍ട്ടിക്ക് ബന്ധമില്ല. പ്രാദേശിക വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യണം എന്നത് യുഡിഎഫിന്റെ നിര്‍ബന്ധ ബുദ്ധിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ഇത്ര ആശയ ദാരിദ്ര്യമാണോയെന്നും കെ കെ ശൈലജ ചോദിച്ചു. വെറുതെയാണോ കോണ്‍ഗ്രസിനെ ആളുകള്‍ കൈവിടുന്നതെന്നും അവര്‍ പരിഹസിച്ചു. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മാത്രമല്ല പ്രശ്‌നം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താന്‍. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്ന് കെകെ ശൈലജ പറഞ്ഞു.
sdfdsf