അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് കെ. മുരളീധരൻ
അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആദ്യമായി പൂരം നടത്തുന്നത് പോലെയായി കാര്യങ്ങൾ. തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ എന്ന് മുരളീധരൻ ചോദിച്ചു.
ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെയാണ് പരിഹരിച്ചത്. ജില്ലയിൽ രണ്ട് മന്ത്രിമാർ ഉണ്ട്. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു. ജനങ്ങൾ ആത്മസംയമനം പാലിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗർഭാഗ്യകരമായി. കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
gbcg