കള്ള വോട്ട്; കണ്ണൂരിൽ പോളിങ് ഓഫീസർക്കും ബി.എൽ.ഒയ്ക്കും സസ്പെൻഷൻ
കണ്ണൂർ നിയോജക മണ്ഡലത്തിലെ 70ാം നമ്പർ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി ചെയ്‌തെന്ന പരാതിയിൽ പോളിങ് ഓഫീസറെയും ബി.എൽ.ഒയെയും ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ അരുണ്‍ കെ. വിജയന്‍ സസ്‌പെൻഡ് ചെയ്തു. നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസർ ടൗണ്‍ പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുമുണ്ട്.വിശദമായ അന്വേഷണത്തിന് അസി. കലക്ടർ അനൂപ് ഗാർഗ്, ജില്ല ലോ ഓഫീസർ എ. രാജ്, അസി. റിട്ടേണിങ്ങ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ആർ. ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടർ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951 ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ഉദ്യോഗസ്ഥർക്കെതിയുള്ള നടപടി.
dxfsds