രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണം; രമേശ് ചെന്നിത്തല


രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും വാർത്താകുറിപ്പിൽ അദ്ദേഹം പറഞ്ഞു.

പിണറായിക്ക് ഇത് എന്ത് സംഭവിച്ചു? രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റം. ഇതിന് മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബിജെപിയുടെയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

article-image

fvbdfvbdfgvdfgdfg

You might also like

Most Viewed