തൊണ്ടിമുതൽ കേസ്; സത്യവാങ്മൂലത്തിലുള്ളത് വസ്‌തുതാവിരുദ്ധമായ കാര്യങ്ങളെന്ന് ആന്റണി രാജു


തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്ന് മുൻ ഗതാഗതമന്ത്രി ആന്റണി രാജു. വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്‌തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സർക്കാർ എതിർത്തതാണോ പ്രശ്‌നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിനെ തുടർന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

article-image

asadsadsadsadsas

You might also like

Most Viewed