ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം; എംഎം ഹസ്സൻ
ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. മോദി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പറയുന്നു. പിണറായി വിജയൻ മോദിയേക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുകയാണെന്നും എംഎം ഹസ്സൻ പറയുന്നു. ഇന്ത്യാ മുന്നണി മര്യാദകൾ സിപിഐഎം കേരളത്തിൽ പാലിക്കുന്നില്ല. ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം നടക്കുന്നു. ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. പാനൂർ സ്ഫോടനം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു.
കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഐഎം അന്തർധാരയാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഉടൻ മറുപടി നൽകുന്നു. സിപിഐഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവരാണ്. കണ്ണൂർ ജില്ലയിൽ ഇത് സ്വാഭാവികം. ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിൽക്കുന്നു. വ്യവസ്ഥകളെല്ലാം അവർ ലംഘിച്ചു. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. ഇത് ഗൗരവമുള്ളതാണ്. ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇത് കേരളത്തിലുടനീളം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും എംഎം ഹസ്സൻ പറഞ്ഞു.
dszdcxdds